banner

കൊല്ലത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കൊല്ലം : യുവാവിനെ വാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിലായി. ശൂരനാട് തെക്ക് കുമരംചിറ വാലുതുണ്ടിൽ വീട്ടിൽ ഷാൻ ആക്രമിക്കപ്പെട്ടക്കേസിൽ പ്രതി ചേർക്കപ്പെട്ട പള്ളിശേരിക്കൽ സലാമിയ മൺസിലിൽ അമീർ (21) ആണ് ശൂരനാട് പോലീസിൻ്റെ പിടിയിലായത്.

ഞായറാഴ്ച്ച പുലർച്ചെ ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശൂരനാട് തെക്ക് സ്വദേശിയായ നൗഫൽ, അമീർ എന്നിവർ ചേർന്നാണ് ആക്രമിച്ചത്. പ്രതികൾക്ക് ഷാനിനോടുള്ള മുൻവിരോധം കാരണം വീട്ടിൽ നിന്നും വിളിച്ചിറക്കി വാൾ കൊണ്ട് വെട്ടുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ നൗഫലിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ശൂരനാട് എസ്. ഐ രാജൻബാബു, എ. എസ്. ഐ ഹർഷാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

إرسال تعليق

0 تعليقات