banner

ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു; ദുൽ‌ഖർ മികച്ച നടനും ദുർ​ഗ മികച്ച നടിയും

തിരുവനന്തപുരം : 2021ലെ കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ത് നിർമ്മിച്ച് സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി കൃഷാന്തിന് ലഭിക്കും. നായാട്ടിലൂടെ മാർട്ടിൻ പ്രക്കാട്ട് മികച്ച സംവിധായകനായി. 

കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദുൽഖർ സൽമാൻ മികച്ച നടനും ഉടലിലെ പ്രകടനത്തിന് ദുർഗാ കൃഷ്ണ മികച്ച നടിയുമായി.ജോഷിക്ക് ചലച്ചിത്രരത്നം പുരസ്കാരവും സുരേഷ് ​ഗോപിക്ക് ക്രിട്ടിക്സ് ജൂബിലി അവാർഡും നൽകും. രേവതി, ഉർവശി, ബാബു നമ്പൂതിരി, കൊച്ചുപ്രേമൻ എന്നിവർക്കാണ് ചലച്ചിത്ര പ്രതിഭാ പുരസ്കാരം.


إرسال تعليق

0 تعليقات