banner

ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണവുമായി 49കാരൻ പിടിയിൽ

കൊച്ചി : കരിപ്പൂരിൽ രണ്ടുപേരിൽനിന്ന് ഒരുകോടിയിലേറെ രൂപയുടെ സ്വർണം പിടിച്ചെടുത്തു. തലക്കടത്തൂർ സ്വദേശിയായ പാറമ്മൽ റഷീദ്(49), മലപ്പുറം സ്വദേശിയായ ഷാഫി എന്നിവരാണ് കരിപ്പൂരിൽ കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗത്തിൻറെ പിടിയിൽ ആയത്. ശനിയാഴ്ച രാവിലെ ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നും എത്തിയ റഷീദിൽ നിന്ന് മിശ്രിത രൂപത്തിൽ ഉള്ള 1286 ഗ്രാം സ്വർണം ആണ് പിടിച്ചെടുത്തത്. 

കള്ളക്കടത്തുസംഘം തനിക്കു 1,20,000 രൂപയും വിമാനടിക്കറ്റുമാണ് വാഗ്ദാനം ചെയ്തിരുന്നതെന്ന് റഷീദ് കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ്‌ സമഗ്ര അന്വേഷണം നടത്തിവരുകയാണ്. ഇന്ന് അതിരാവിലെ ജിദ്ദയിൽ നിന്നും ഷാർജ വഴി എയർ അറേബ്യ വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയായ ഷാഫിയിൽ നിന്നും 1061 ഗ്രാം സ്വർണ മിശ്രിതം പിടികൂടിയിരുന്നു. കള്ളക്കടത്തുസംഘം 90,000 രൂപയും വിമാനടിക്കറ്റും ആണ് ഷാഫിക്ക് വാഗ്ദാനം ചെയ്തിരുന്നത്.  

إرسال تعليق

0 تعليقات