banner

സ്‌കൂളില്‍ പോകാത്തതിന് വഴക്ക് പറഞ്ഞു; സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ അമ്മയെ മകൻ തലക്കടിച്ച് കൊന്നു

ചെന്നൈ : സ്‌കൂളില്‍ പോകാത്തതിന് വഴക്ക് പറഞ്ഞ അമ്മയെ ഒന്‍പതാം ക്ലാസുകാരന്‍ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു. 

ksfe prakkulam

തമിഴ്‌നാട്ടിലെ ഇറോഡിലാണ് നടുക്കുന്ന സംഭവം. ഉറങ്ങിക്കിടന്ന യുവതിയുടെ തലയ്ക്ക് കുട്ടി സിമന്റ് കട്ട കൊണ്ട് അടിക്കുകയായിരുന്നു.

മകന്റെ ആക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു കുട്ടി. ഇക്കഴിഞ്ഞ തിങ്കളാഴ്ച കുട്ടി സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് യുവതി ശാസിക്കുകയും കോയമ്പത്തൂരിലുള്ള ഭര്‍ത്താവിനെ വിളിച്ച് വിവരം പറയുകയും ചെയ്തു.

ഇതില്‍ കുപിതനായ കുട്ടി രാത്രിയില്‍ അമ്മയെ ആക്രമിക്കുകയായിരുന്നു. രാത്രി ഒരുമണിയോടെ മുറിയിലേക്ക് കയറിയ മകന്‍ ഉറങ്ങിക്കിടന്ന യുവതിയുടെ തലയ്ക്ക് സിമന്റ് കട്ട കൊണ്ട് ഇടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ശബ്ദം കേട്ടുണര്‍ന്ന മകളാണ് വിവരം ബന്ധുക്കളെ അറിയിച്ചത്.

ഇവര്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മകനെ പൊലീസെത്തി കസ്റ്റഡിയില്‍ എടുത്തു. നിലവില്‍ ജുവൈനല്‍ ഹോമിലാണ് കുട്ടി. അപ്രതീക്ഷിതമായി കുട്ടിയെ ഹോസ്റ്റലിലേക്ക്

إرسال تعليق

0 تعليقات