banner

ആരോഗ്യ കേന്ദ്രത്തില്‍ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : ആരോഗ്യ കേന്ദ്രത്തില്‍ നഴ്സിനെ കെട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി. 

ksfe prakkulam

സംഭവത്തില്‍ നാല് പേരടങ്ങുന്ന സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചത്തിസ്ഗഡിലെ ഭരത്പൂരില്‍ മനേന്ദ്രഗഡിലാണ് നഴ്സിനെ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൂര കൃത്യമുണ്ടായത്. യുവതിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മെബൈലില്‍ ചിത്രീകരിക്കുകയുമായിരുന്നുവെന്നാണ് പോലീസിന് നല്‍കിയ പരാതിയിലുള്ളത്. ദൃശ്യങ്ങള്‍ ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നഴ്സ് പോലീസിനോട് വെളിപ്പെടുത്തി.

അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ പതിനേഴ് വയസുകാരനാണെന്നാണ് അറിയുന്നത്. പുതിയതായി ആരംഭിച്ച ആരോഗ്യ കേന്ദ്രത്തിലെ മറ്റ് ജീവനക്കാര്‍ ദീപാവലി അവധിയിലായിരുന്നു. ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ കെട്ടിടങ്ങളും ദീപാവലി അവധിയായതില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.

ഈ സമയത്ത് ആശുപത്രിയില്‍ നഴ്‌സ് തനിച്ചാണുള്ളതെന്ന് മനസിലാക്കിയാണ് നാലംഗ സംഘമെത്തിയത്. രണ്ട് മണിക്കൂറോളം പെണ്‍കുട്ടിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി. വിവരം പുറത്ത് പറഞ്ഞാല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നും പോലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.

എന്നാല്‍ പെണ്‍കുട്ടി തിരികെ വീട്ടിലെത്തി ബന്ധുക്കളെ വിവരമറിയിച്ച ശേഷം, ധൈര്യപൂര്‍വ്വം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ച് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

അതേസമയം, ചത്തിസ്ഗഡില്‍ നേഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉള്‍ഗ്രാമ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

إرسال تعليق

0 تعليقات