വെട്ടത്തൂർ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിന്നുമാണ് വ്യാഴാഴ്ച രാവിലെ പ്രതി പോലീസിന്റെ പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം ലഹരി ഉപയോഗിച്ചതിന് അഞ്ച് വിദ്യാർഥികൾ പോലീസിന്റെ പിടിയിലായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് സക്കിയുദ്ദീൻ പിടിയിലാകുന്നത്. മേലാറ്റൂർ സ്റ്റേഷനിലെ എസ്ഐമാരായ ഷിജോ സി.തങ്കച്ചൻ, സി.സനിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രമോദ്, ഐ.പി.രാജേഷ്, സുർജിത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുഹമ്മദ് സക്കിയുദ്ദീനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ലഹരി ഉപയോഗിച്ച വിദ്യാർഥികളിൽ നിന്ന് വിവരം ലഭിച്ചു; കഞ്ചാവ് വിൽപ്പനക്കാരനായ 22കാരൻ പിടിയിൽ
മലപ്പുറം : വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാൾ പിടിയിൽ. സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി മേലാറ്റൂർ പോലീസ് നടത്തിയ റെയ്ഡിലാണ് വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന എടത്താനാട്ടുകാര കൊടിയംകുന്ന് സ്വദേശിയായ ഏലംകുളവൻ മുഹമ്മദ് സക്കിയുദ്ദീ(22) നെ മേലാറ്റൂർ പോലീസ് പിടികൂടിയത്.
0 تعليقات