banner

ശശി തരൂരിന് ഇരട്ട മുഖം; വിമര്‍ശനവുമായി മധുസൂദന്‍ മിസ്ത്രി

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ശശി തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി. തരൂരിന് പാര്‍ട്ടിയില്‍ ഒരുമുഖവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു മുഖവുമാണെന്ന് മിസ്ത്രി തുറന്നടിച്ചു. 

വോട്ടെടുപ്പില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നെന്ന തരൂരിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്കിത് പറയുന്നതില്‍ ഖേദമുണ്ട്. ഞങ്ങളുടെ എല്ലാ മറുപടികളിലും തൃപ്തനാണെന്ന് എന്നോടു പറഞ്ഞ താങ്കള്‍, മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റൊരു മുഖം പുറത്തെടുത്തു’-മിസ്ത്രി പറഞ്ഞു.

‘നിങ്ങളുടെ അഭ്യര്‍ത്ഥനകള്‍ ഞങ്ങള്‍ അംഗീകരിച്ചു. എന്നാല്‍ അത് വകവയ്ക്കാതെ നിങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഗൂഢാലോചന നടത്തുന്നെന്ന് ആരോപിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോയി’-മധുസൂദന്‍ മിസ്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ എല്ലാ നടപടികളും തനിക്ക് എതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ തരൂര്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.

إرسال تعليق

0 تعليقات