banner

വീണ്ടും ഡിഎംകെ അധ്യക്ഷ സ്ഥാനത്ത് സ്റ്റാലിന്‍; ദുരൈമുരുകൻ ജനറൽ സെക്രട്ടറി

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ഡി.എം.കെ വീണ്ടും പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തു. 
ksfe prakkulam

ചെന്നൈയില്‍ ഞായറാഴ്ച നടന്ന പൊതുയോഗത്തിലാണ് തീരുമാനമെടുത്തത്. മുതിർന്ന നേതാവ് ദുരൈമുരുകനാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറി. ടി.ആർ. ബാലു ട്രഷററാകും.

എല്ലാ നേതാക്കളും രണ്ടാം തവണയാണ് ഒരേ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഡിഎംകെയുടെ യുവജന വിഭാഗത്തിന്‍റെ സെക്രട്ടറിയായും ട്രഷററായും സ്റ്റാലിൻ സ്ഥാനമേറ്റിട്ടുണ്ട്.

إرسال تعليق

0 تعليقات