banner

ആശംസയ്ക്ക് നന്ദി, പങ്കാളിത്തം ആവേശത്തിലാക്കുന്നു; നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ഋഷി സുനക്

ലണ്ടൻ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസയ്ക്ക് നന്ദി പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഋഷി സുനക്. വരും വർഷങ്ങളിൽ ഇരു രാജ്യങ്ങൾക്കും എന്ത് നേടാനാകുമെന്നതിൽ താൻ ആവേശഭരിതനാണെന്നും ഋഷി സുനക് ട്വിറ്ററിൽ കുറിച്ചു.

‘ഞാൻ എന്റെ പുതിയ വേഷം ആരംഭിക്കുമ്പോൾ നിങ്ങളുടെ നല്ല വാക്കുകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. യുകെയും ഇന്ത്യയും വളരെയധികം കാര്യങ്ങൾ പങ്കിടുന്നു. നമ്മുടെ സുരക്ഷ, പ്രതിരോധം, സാമ്പത്തിക പങ്കാളിത്തം എന്നിവ ആഴത്തിലാക്കുമ്പോൾ നമ്മുടെ രണ്ട് മഹത്തായ ജനാധിപത്യങ്ങൾക്ക് എന്ത് നേടാനാകും എന്നതിൽ ഞാൻ ആവേശത്തിലാണ്’ ഋഷി സുനക് വ്യക്തമാക്കി.

നേരത്തെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി സംസാരിച്ചതായും ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായതിന് അദ്ദേഹത്തെ അഭിനന്ദിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചിരുന്നു.

إرسال تعليق

0 تعليقات