banner

വിഴിഞ്ഞം തുറമുഖ സമരം: സര്‍ക്കാര്‍ ഇടപെടണമെന്ന് അദാനി

വിഴിഞ്ഞം തുറമുഖ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അദാനി. കല്ല് കൊണ്ടുവരാനോ, നിര്‍മാണം നടത്താനോ സാധിക്കുന്നില്ല. സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകളും ഉള്‍പ്പെടുത്തി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. ആറുമാസംവരെ സമരത്തിന്റെ പ്രത്യാഘാതം പദ്ധതിയെ ബാധിക്കുമെന്നും അദാനി ഗ്രൂപ്പ് പറയുന്നു.

ഉപരോധ സമരം കാരണം കഴിഞ്ഞ 53 ദിവസമായി വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. തുറമുഖ നിര്‍മ്മാണത്തില്‍ ഇതുവരെ നൂറ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അദാനിഗ്രൂപ്പ് വിശദീകരിക്കുന്നു. നഷ്ടകണക്കുകള്‍ അദാനി ഗ്രൂപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. വിഴിഞ്ഞത്തേക്കുള്ള ബാര്‍ജുകളും ടഗ്ഗുകളും വിവിധ തീരങ്ങളില്‍ കുടുങ്ങി കിടക്കുകയാണെന്നും അദാനി ഗ്രൂപ്പ് വക്താക്കള്‍ പറയുന്നു.

إرسال تعليق

0 تعليقات