banner

ലോകത്തെ മികച്ച ഹരിത നഗരമായി ഹൈദരാബാദ്

ദക്ഷിണ കൊറിയയിലെ ജെജുവിൽ നടന്ന ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹോർട്ടികൾച്ചർ പ്രൊഡ്യൂസേഴ്‌സ് (എഐപിഎച്ച്) 2022 ൽ രണ്ട് അവാർഡുകൾ സ്വന്തമാക്കി ഹൈദരാബദ്. 


ksfe prakkulam

വേൾഡ് ഗ്രീൻ സിറ്റി അവാർഡ്‌സ് 2022 ന് ഒപ്പം ‘ലിവിംഗ് ഗ്രീൻ ഫോർ ഇക്കണോമിക് റിക്കവറി ആൻഡ് ഇൻക്ലൂസീവ് ഗ്രോത്ത്’ എന്ന വിഭാഗത്തിൽ മറ്റൊരു പുരസ്കാരവും ഹൈദരാബാദ് സ്വന്തമാക്കി. ഒക്‌ടോബർ 14 വെള്ളിയാഴ്ച ദക്ഷിണ കൊറിയ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം, തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ നഗരവും ഹൈദരാബാദാണ്.

കാറ്റഗറി അവാർഡ് മാത്രമല്ല, വേൾഡ് ഗ്രീൻ സിറ്റി 2022′ എന്ന പുരസ്കാരവും നേടി ഹൈദരാബാദ് തെലങ്കാനയക്കും ഇന്ത്യക്കും അഭിമാനമായി. ആറ് വിഭാഗങ്ങളിലായി ഏറ്റവും മികച്ച അവാർഡാണ് ഇത്. അഭിമാന നേട്ടത്തിൽ ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി ടീമിനെയും സ്‌പെഷ്യൽ ചീഫ് സെക്രട്ടറിയെയും മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ, നഗരവികസന മന്ത്രി കെ ടി രാമറാവു അഭിനന്ദിച്ചു.

إرسال تعليق

0 تعليقات