banner

മണ്ണിനടിയിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി

കോട്ടയം : മറിയപ്പള്ളിയിൽ നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞു വീണു കുടുങ്ങിയ അതിഥിതൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശി സുശാന്താണ് അപകടത്തിൽപെട്ടിരുന്നത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ ഒന്‍പത് മണിയോടെ മറിയപ്പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് അപകടം. രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും രണ്ട് മലയാളികളുമാണ് ഇവിടെ ജോലി ചെയ്തിരുന്നത്. മണ്ണിടിഞ്ഞ് വീഴുന്ന ശബ്ദം കേട്ടയുടനെ മറ്റുള്ളവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്‌സിന്റെ ഏറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തൊഴിലാളിയെ പുറത്തെടുത്തത്. സുശാന്തിന്റെ നെഞ്ചിന് താഴെയുള്ള ഭാഗം മണ്ണിനടിയിലായിരുന്നു.

അതേസമയം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ പ്രദേശത്ത് വീണ്ടും മണ്ണിടിഞ്ഞത് ആശങ്കയ്ക്കിടയാക്കിയിരുന്നു. ജെ.സി.ബി ഉപയോഗിച്ച് സമാന്തരമായി കുഴിയെടുത്താണ് സുശാന്തിനെ രക്ഷിച്ചെടുത്തത്.

إرسال تعليق

0 تعليقات