റോഡിൽ കിടന്ന കല്ലിൽ കയറി നിയന്ത്രണം വിട്ട ഓട്ടോയുടെ ഡോറ് തുറന്നു കുട്ടി പുറത്തേക്ക് തെറിക്കുകയായിരുന്നു. ബന്ധുവീട്ടിലായിരുന്ന നിരഞ്ജനയേയും സഹോദരൻ നീരജിനേയും കൂട്ടി മാതാപിതാക്കൾ ഗുഡ്സ് ഓട്ടോയിൽ വീട്ടിലേക്കു മടങ്ങവെയാണ് അപകടം. എലിക്കുളം എംജിഎം യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് നിരഞ്ജന.
കല്ലിൽ കയറി നിയന്ത്രണം വിട്ട ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടയം : കാഞ്ഞിരപ്പളളിയിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് പത്ത് വയസുകാരിക്ക് ദാരുണാന്ത്യം. തുമ്പമട മുണ്ടയ്ക്കൽ മനോജ്, സന്ധ്യ ദമ്പതികളുടെ മകൾ നിരഞ്ജന(10) ആണ് മരിച്ചത്. തമ്പലക്കാട് റോഡിൽ മൃഗാശുപത്രിക്കു സമീപമാണ് അപകടം.
0 تعليقات