banner

ഗുരുവായൂരില്‍ ആനയിടഞ്ഞു; ദൃശ്യങ്ങള്‍ ഉൾപ്പെടുത്തി വിവാഹ വീഡിയോ

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പകല്‍ സമയത്ത് ആനയിടഞ്ഞത് പരിഭ്രാന്തിയുടണ്ടാക്കി. നവംബര്‍ പത്തിനുണ്ടായ സംഭവത്തിന്റെ വിഡീയിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. രാവിലെ തെക്കേ നടയിലായിരുന്നു സംഭവം.

ദാമോദര്‍ദാസ് എന്ന കൊമ്പനാണ് ഇടഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ വൈരലാവുകയാണ്. നിരവധി പേര്‍ സമീപത്തുള്ളപ്പോഴായിരുന്നു ആനയിടഞ്ഞത്. സമീപത്തുനടന്ന വിവാഹ ഫോട്ടോ ഷൂട്ടില്‍ ആന ഇടഞ്ഞ ദൃശ്യങ്ങള്‍ കൂടി ഉള്‍പ്പെടുകയായിരുന്നു.

ഇതാണ് ഇപ്പോള്‍ പുറത്തെത്തിയത്. എഴുന്നള്ളിപ്പ് കഴിഞ്ഞ് ക്ഷേത്രത്തിന് പുറത്തുകടന്ന ദാമോദര്‍ദാസ്, ഒന്നാം പാപ്പാന്‍ എവി രാധാകൃഷ്ണനെ തട്ടിവീഴ്ത്തി കൊമ്പില്‍ കോര്‍ത്ത് എടുക്കുകയായിരുന്നു. ഉടന്‍ തന്നെ ആനപ്പുറത്ത് ഉണ്ടായിരുന്ന രണ്ടാം പാപ്പാന്‍ മണികണ്ഠന്‍ ആനയെ പിന്തിരിപ്പിച്ചു.

പിന്നീട് ആനയെ സമീപത്ത് തന്നെ തളച്ചു. അതേസമയം, ഒന്നാം പാപ്പാന്‍ രാധാകൃഷ്ണന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. താഴെ വീണതിനു പിന്നാലെ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു.

إرسال تعليق

0 تعليقات