banner

കോളജ് വിദ്യാർഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; 43 കാരൻ അറസ്റ്റിൽ

കോഴിക്കോട് : അലൂമിനിയം പാത്രങ്ങൾ തവണ വ്യവസ്ഥയിൽ വീടുകളിൽ വിൽപ്പന നടത്തുന്നയാൾ പെൺകുട്ടിയെ മാനഭംഗം ചെയ്യാൻ ശ്രമിച്ചതിന് അറസ്റ്റിലായി. പാലക്കാട് മങ്കര സ്വദേശി കാളിദാസൻ (45) എന്നയാളെയാണ് മാവൂർ സി.ഐ, കെ. വിനോദൻ അറസ്റ്റ് ചെയ്തത്. 

തവണ സംഖ്യ വാങ്ങാൻ വന്നപ്പോൾ പെൺകുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി വീട്ടിൽ കയറി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ കുട്ടി ചികിൽസ തേടി. പ്രതി സമാന സ്വഭാവമുള്ള മറ്റു കേസുകളിൽ ഇതര ജില്ലകളിലോ മറ്റോ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മെഡിക്കൽ കോളജ് എ.സി.പി, കെ. സുദർശൻ പറഞ്ഞു. 

മാവൂർ സി.ഐ, വിനോദൻ എ.എസ്.ഐ, ബിനേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രജീഷ്, പ്രമോദ്, അനിൽ കുമാർ, പ്രദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ ബിജു, മുഹമ്മദ് എന്നിവരടങ്ങിയ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയും സൈബർ സെല്ലിന്റെ സഹായത്തോടെ കുറ്റിക്കാട്ടൂരെ വാടക വീട്ടിൽ നിന്നും പ്രതിയെ പിടികൂടുകയുമായിരുന്നു.

إرسال تعليق

0 تعليقات