banner

കൊല്ലത്ത് കലോത്സവത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; അധ്യാപകൻ ഒളിവിൽ

കൊല്ലം : ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പോ്ക്‌സോ കേസ്. കൊല്ലം കടയ്ക്കല്‍ സ്വദേശി യൂസഫിനെതിരെയാണ് കേസ്. 

വ്യാഴാഴ്ച ഉച്ചയ്ക്ക് ബസില്‍ ഭക്ഷണശാലയിലേക്ക് പോകുന്നതിനിടയിലാണ് അധ്യാപകന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

ആദ്യം മറ്റ് അധ്യാപകരോട് പരാതി പറയുകയും പിന്നീട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഒളിവിലുളള അധ്യാപകനായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

إرسال تعليق

0 تعليقات