ഓട്ടിസമുള്ള എട്ട് വയസുകാരൻ തണുത്ത് വിറച്ച് മരിച്ച നിലയിൽ.സംഭവത്തിൽ പിതാവായ പൊലീസ് ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് തെളിഞ്ഞു. ന്യൂ യോർക്ക് സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മിഷേൽ വാൽവയെ ആണ് മകൻറെ മരണത്തിൽ കുറ്റവാളിയെന്ന് കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പാണ് ഗാരേജിൽ തണുത്ത് വിറച്ച നിലയിൽ മിഷേലിൻറെ എട്ടുവയസുകാരൻ മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൈപ്പോതെർമിയ മൂലം ഹൃദയാഘാതമുണ്ടായാണ് എട്ടുവയസുകാരനായ തോമസ് മരിച്ചതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കിയത്.
0 تعليقات