banner

കൊല്ലത്ത് ലഹരി വസ്തുക്കൾ കടത്തിയ കേസിൽ പോലീസ് പിടിയിലായ യുവാവിന് ജാമ്യം

ലഹരി വസ്തുക്കൾ കടത്തിയ കേസിൽ പോലീസ് പിടികൂടിയ യുവാവിന് ജാമ്യം. 20 ലക്ഷത്തോളം വിലമതിക്കുന്ന ലഹരി വസ്തുക്കളുമായിട്ടാണ് ശാസ്താംകോട്ട സ്വദേശി ഷംനാദ് (32) നെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതും ശോം അറസ്റ്റ് രേഖപ്പെടുത്തുന്നതും.

ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. രാത്രി 9 മണിയോടെ പ്രതിയെ മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കുകയായിരുന്നു. 7 ന് ( തിങ്കൾ) രാവിലെ 11ന് കോടതിയിൽ ഹാജരാകണമെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു. പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് എസ്. ജലാൽ ഹാജരായി

إرسال تعليق

0 تعليقات