banner

പ്രമുഖ ബോളിവുഡ് നടി തബസ്സും ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

മുംബൈ : പ്രമുഖ ബോളിവുഡ് നടി തബസ്സും ഗോവില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 78 വയസായിരുന്നു. മകന്‍ ഹോഷങ് ഗോവില്‍ ആണ് മരണവിവരം അറിയച്ചത്. പൂര്‍ണ്ണ ആരോഗ്യവതിയായിരുന്നുവെന്നും പെട്ടന്നാണ് മരണം സംഭവിച്ചതെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

ഇന്ത്യന്‍ ടെലിവിഷന്‍ ചിത്രത്തിലെ ആദ്യ ടോക്ക് ഷോയായ 'ഫൂല്‍ ഖിലെ ഹേ ഗുല്‍ഷന്‍ ഗുല്‍ഷന്‍' എന്ന ദൂരദര്‍ശന്‍ പരിപാടിയിലൂടൊണ് തബസ്സും ശ്രദ്ധേയയാകുന്നത്. നിരവധി താരങ്ങളുമായി തബസ്സും അഭിമുഖം നടത്തി. 1997ല്‍ പുറത്തിറങ്ങിയ 'നര്‍ഗീസ്' എന്ന സിനിമയിലൂടെ ബാലതാരമായാണ് തബസ്സുവിന്റെ അരങ്ങേറ്റം. ബേബി തബസ്സും എന്നപേരില്‍ ബോളിവുഡില്‍ പ്രശസ്തയായിരുന്നു അവര്‍.

'മേരസുഹഗ്', 'മഞ്ചാര്‍ധര്‍', 'ബാരി ബെഹന്‍', 'സര്‍ഗം', 'സന്‍ഗ്രാം', 'ദീദാര്‍', 'ബൈജു ബാവ്‌റാ' എന്നീ സിനിമകളിലും തബസ്സും അഭിനയിച്ചു. 1985ല്‍ പുറത്തിറങ്ങിയ 'തും പര്‍ ഹം കുര്‍ബാന്‍' എന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തു.

إرسال تعليق

0 تعليقات