banner

കാഞ്ഞാവെളിയിൽ കൗതുകക്കാഴ്ച; ബ്രസീൽ - അർജൻ്റീന ഫാൻസ് ഒരുമിച്ചു!

അഞ്ചാലുംമൂട് : കേരളത്തിൽ ഏറെ ആരാധകരുള്ള ഫുഡ്ബോൾ ടീമുകളാണ് ബ്രസീൽ, അർജൻ്റീന, പോർച്ചുഗൽ എന്നിവ. അതിൽ ബ്രസീൽ - അർജൻ്റീന ആരാധകർ കടുത്ത വിരുദ്ധാഭിപ്രായമുള്ളവരാണ്. എന്നാൽ കാഞ്ഞാവെളിയിലെ കാഴ്ച തികച്ചും വ്യത്യസ്തമാണ്. ബ്രസീൽ - അർജൻ്റീന ഫാൻസ് എതിരഭിപ്രായമില്ലാതെ യോജിച്ചക്കാഴ്ചയാണ് ഇവിടെ കാണാനാകുന്നത്.

കൂട്ടിക്കടയിലെ ബ്രസീൽ - അർജൻ്റീന ആരാധകർ സംയുക്തമായി പ്രാക്കുളം സ്കൂളിലേക്കുള്ള പ്രധാന റോഡിന് സൈഡിലായി സ്ഥാപിച്ച ഫ്ലക്സ് ബോർഡാണ് കാഞ്ഞാവെളിയിലെ ഏറ്റവും പുതിയ ഫുഡ്ബോൾ വിശേഷം. ടീമിലെ പ്രധാന താരങ്ങളായ മെസിയും നെയ്മറും തന്നെയാണ് ഫ്ലക്സിലുള്ളത്. വെറുക്കുന്നവർ മാറിനില്ക്കണമെന്നും, ഞങ്ങളുടെ ആൺകുട്ടികൾ ഇവിടെയുണ്ടെന്നും ഫ്ലക്സ് ബോർഡിൽ എഴുതിയിട്ടുണ്ട്. 

അതേ സമയം, ലോകകപ്പിലെ ബ്രസീലും സ്വിറ്റ്‌സർലാന്റും തമ്മിലെ മത്സരം  റഅ്‌സ് അബൂ അബൂദ് സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9.30 ന് കിക്കോഫ് ചെയ്യും. ആദ്യമത്സരത്തിൽ സെർബിയയെ രണ്ടു ഗോളിന് തോൽപ്പിച്ച ബ്രസീൽ ഗ്രൂപ്പിൽ ഒന്നും കാമറൂണിനെ ഒരു ഗോളിന് മറികടന്ന സ്വിറ്റ്‌സർലാന്റ് രണ്ടും സ്ഥാനങ്ങളിലാണ്. കാലിനേറ്റ പരുക്ക് ഗുരുതരമായതിനാൽ സ്വിറ്റ്‌സർലാൻ്റിനെതിരെ നെയ്മർ ബൂട്ടണിയില്ലെന്ന് പരിശീലകൻ ടിറ്റെ നേരത്തെ വ്യക്തമാക്കിയിരുന്നു.

إرسال تعليق

0 تعليقات