banner

ബസുകള്‍ കൂട്ടത്തോടെ സർവീസ് നിര്‍ത്തി; 30 കിലോമീറ്ററോളം നടന്ന് വിദ്യാര്‍ഥികള്‍

ഇടുക്കി : കൂട്ടാറിൽ ബസുകള്‍ കൂട്ടത്തോടെ സർവീസ് നിര്‍ത്തിയതോടെ 30 കീലോ മീറ്ററോളം നടന്നാണ് കൂട്ടാര്‍ എന്‍എസ്എസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പഠനത്തിനെത്തുന്നത്. രാവിലെ 6.30 തോടെ ആരംഭിക്കുന്ന നടത്തം സ്‌കൂളില്‍ എത്തിപ്പെടുന്നതിന് മുമ്പ് രണ്ട് പിരീഡ് ക്ലാസും കഴിഞ്ഞിരിക്കും. 

തൊഴിലാളികളുടെയും കര്‍ഷകരുടെയും മക്കളായ നിര്‍ധന വിദ്യാര്‍ഥികളാണ് ദിവസവും 30 കിലോമീറ്റര്‍ നടന്ന് സ്‌കൂളില്‍ എത്തുന്നത്. പ്ലസ് ടുവിന് പഠിക്കുന്ന കുട്ടികളാണ് നടക്കുന്നവരിലേറെയും. 140 കിലോമീറ്റര്‍ ദൂരപരിധിയെന്ന നിയമം വന്നതോടെ നെടുങ്കണ്ടത്ത് നിന്നും കരുണാപുരം-കൂട്ടാര്‍ -കമ്പംമെട്ട് കോട്ടയം സര്‍വീസ് നടത്തിയ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിയതാണ് കുട്ടികളുടെ യാത്ര ദുരിതത്തിന് കാരണം. 

അന്ന് മുതലാണ് പ്രദേശത്തെ ഗ്രാമീണ മേഖലകളില്‍ നിന്നും നെടുങ്കണ്ടം, തൂക്കുപാലം എത്തി ബസ് കയറിയിരുന്ന വിദ്യാര്‍ഥികള്‍ നടന്ന് സ്‌കൂളിലേക്ക് എത്തുന്ന സാഹചര്യമുണ്ടായത്. 

إرسال تعليق

0 تعليقات