banner

പ്രശസ്ത ടി.വി താരം സിദ്ധാർത്ഥ് സൂര്യവൻശി അന്തരിച്ചു

ന്യൂഡൽഹി : പ്രശസ്ത ഹിന്ദി ടെലിവിഷൻ താരം സിദ്ധാർത്ഥ് സൂര്യവൻശി അന്തരിച്ചു. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണാണ് മരണം. 46 വയസായിരുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ വൈറൽ ഭയാനിയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

കെകുസും, കസൗതി സിന്തഗി ഹേ എന്നീ പരിപാടികളിലൂടെ പരിചിതനായ താരമാണ് സിദ്ധാർത്ഥ് സൂര്യവൻശി. ആനന്ദ് സൂര്യവൻശിയെന്നായിരുന്നു യഥാർത്ഥ പേര്. അടുത്തിടെയാണ് പേര് മാറ്റി സിദ്ധാർത്ഥ് സൂര്യവൻശി എന്നാക്കിയത്.

സുഫിയാന ഇഷ്‌ക് മേരാ, സിദ്ദി ദിൽ മാനേ നാ, വാരിസ്, സാത് ഫെരെ: സലോനി കാ സഫർ തുടങ്ങിയ നിരവധി ടിവി ഷോകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. സീ ടിവിയിലെ പരിപാടിയായ ക്യു റിഷ്തം മേ കാട്ടി ബാട്ടിയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

إرسال تعليق

0 تعليقات