ഇൻസ്പെക്ടർ സുനു അടങ്ങുന്ന സംഘം തൃക്കാക്കരയിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. യുവതിയുടെ ഭർത്താവ് ജയിലിൽ കഴിയുകയാണ്. ഇത് മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി. തൃക്കാക്കരയിലെ വീട്ടിൽ വെച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ഈ പരാതിയിൽ അന്വേഷണം നടത്തിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ സിഐ സുനു മൂന്നാം പ്രതിയാണ്. ഒരു ക്ഷേത്ര ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പ്രതികളാണ് കേസിലുളളത്. കേസിൽ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് ചെയ്ത സുനുവുമായി പൊലീസ് തൃക്കാക്കരയിലേക്ക് തിരിച്ചിട്ടുണ്ട്.
0 تعليقات