banner

കൊല്ലത്ത് ലോറിയിൽ കടത്തിക്കൊണ്ടു വന്ന സിലിണ്ടറുകൾ പിടിച്ചെടുത്തു

കൊല്ലം : കരിഞ്ചന്തയിൽ വിൽക്കാനായി കടത്തി കൊണ്ടുവന്ന പാചക വാതക സിലിണ്ടറുകൾ പിടികൂടി. കൊല്ലം പാരിപ്പള്ളിയിൽ നിന്നാണ് ലോറിയിൽ കടത്തിക്കൊണ്ടു വന്ന 93 സിലിണ്ടറുകൾ അധികൃതർ പിടിച്ചെടുത്തത്. പാരിപ്പള്ളി മേഖല കേന്ദ്രീകരിച്ച് വ്യാപകമയി അനധികൃത എൽ.പി.ജി സിലിണ്ടറുകൾ വിൽപ്പന നടത്തുന്നതായി ജില്ലാ സപ്ലൈ ഓഫീസർ സി. വി മോഹൻകുമാറിന് പരാതി ലഭിച്ചിരുന്നു. 

ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കൊല്ലം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡിനെ നിയമിക്കുകയും ചെയ്തു.

ഇവർ നടത്തിയ മിന്നൽ പരിശോധനയിലാണ് ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തത്. സിലിണ്ടറുകൾ സമീപത്തെ ഗ്യാസ് ഏജൻസിയിലേക്കു മാറ്റി. ലോറി പാരിപ്പള്ളി പോലീസിനു കൈമാറി.
ജില്ലാ കളക്ടർ , ജില്ലാ സപ്ലൈ ഓഫീസർ എന്നിവർക്ക് ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ ഗോപകുമാർ അറിയിച്ചു. റേഷനിംഗ് ഇൻസ്പക്ടർമാരായ ഉല്ലാസ്, രജനീ ദേവി റിഞ്ചു ജോസഫ് , പ്രശാന്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധനയിലുണ്ടായിരുന്നത്.

إرسال تعليق

0 تعليقات