കൊല്ലം : നവംബര്‍ 17 മുതല്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് റാലി സമാപിച്ചു. ബാംഗ്ലൂരിലെ റിക്രൂട്ടിംഗ് സോണിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ടിംഗ് ഓഫീസാണ് അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിച്ചത്.
വിവിധ വിഭാഗങ്ങളിലേക്ക് നടന്ന അഗ്‌നിവീര്‍ റാലിയില്‍ 1195 ഉദ്യോഗാര്‍ഥികള്‍ ശാരീരികക്ഷമതാ പരിശോധനയും, വൈദ്യ പരിശോധനയും വിജയിച്ചു. 684 പേരെ വൈദ്യ പുനഃപരിശോധനയ്ക്കായി വിധേയരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ശാരീരികമായും ആരോഗ്യപരമായും യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ അഗ്‌നിവീര്‍ വിഭാഗത്തിന് 2023 ജനുവരി 15 നും സോള്‍ജിയര്‍ ടെക്നിക്കല്‍, മതാധ്യപകര്‍ വിഭാഗങ്ങള്‍ക്ക് 2023 ഫെബ്രുവരി 26 നും എഴുത്തുപരീക്ഷ നടത്തും. തുടര്‍ന്ന് മെറിറ്റ് ലിസ്റ്റ് ചെയ്തവരെ സൈന്യത്തിന്റെ നിയുക്ത പരിശീലന കേന്ദ്രങ്ങളിലേക്ക് അയക്കും.
0 تعليقات