banner

കൊല്ലത്ത് ജലോത്സവ വിളംബരജാഥ എം. മുകേഷ് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു

കൊല്ലം നഗരവീഥികളെ വര്‍ണ്ണാഭമാക്കി ജലോത്സവ വിളംബരജാഥ. അഷ്ടമുടി കായലില്‍ നാളെ (നവംബര്‍ 26) നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന് മുന്നോടിയായിട്ടാണ് സംഘടിപ്പിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപത്ത് തുടങ്ങിയ ജാഥ എം. മുകേഷ് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു.

ചാമക്കട, മെയിന്‍ റോഡ്, ചിന്നക്കട, ആശ്രാമം വഴി ഡി. ടി. പി. സി അങ്കണത്തില്‍ അവസാനിച്ചു. വിവിധ ക്ലബ്ബുകള്‍, കലാ-കായിക താരങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, സി. ബി. എല്‍ സംഘാടകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

إرسال تعليق

0 تعليقات