banner

മോൻസൻ മാവുങ്കലുമായുള്ള ബന്ധം: ഐജി ലക്ഷ്മണ സസ്പെൻഷനിൽ തുടരും

Thiruvananthapuram : 
പുരാവസ്തു തട്ടിപ്പുകാരൻ മോന്‍സന്‍ മാവുങ്കലിനെ സഹായിച്ചതിൽ നടപടി നേരിടുന്ന ഐജി ഗുഗുലത്ത് ലക്ഷ്‍മണിന്‍റെ സസ്‍പെന്‍ഷന്‍ നീട്ടി. 90 ദിവസത്തേക്കാണ് സസ്‍പെന്‍ഷന്‍ നീട്ടിയത്. മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് ഐജി ലക്ഷ്മണനെ കഴിഞ്ഞ വർഷം നവംബർ 10 സർക്കാർ സസ്പെന്‍റ് ചെയ്തത്.

മോൻസന്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണന് എതിരെ ശക്തമായ തെളിവുകൾ പുറത്ത് വന്നിരുന്നു. മോൻസന്‍റെ പുരാവസ്തു തട്ടിപ്പിൽ ഐജി ഇടനിലക്കാരൻ ആയെന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജി ലക്ഷ്മണൻ ആണ്.

إرسال تعليق

0 تعليقات