കഴിഞ്ഞ ദിവസമാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സാബു ജേക്കബിന് കത്ത് നല്‍കിയത്. ഈ നോട്ടീസ് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേര്‍ന്നത്. ചര്‍ച്ചയിക്കിടെയുണ്ടായ വലിയ വാക്‌പോര് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പരസ്പരം കസേരകള്‍ കൊണ്ട് ആക്രമിച്ചു. പലരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണി കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ചുവെന്നത് അടക്കമുള്ള ആരോപണങ്ങളാണ് സാബു ജേക്കബിനെതിരെ ഉയര്‍ന്നത്. നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം താത്ക്കാലികമായി അവസാനിപ്പിച്ചിട്ടുണ്ട്.
0 تعليقات