10.12 മില്യന്‍ ആളുകളാണ് ഈ വര്‍ഷം ദുബൈയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ആകെ 3.85 ദശലക്ഷം ദുബൈ സന്ദര്‍ശിച്ചത്. 162.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് സാമ്പത്തിക വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ ദുബൈയിലെത്തിയത്. 20 ലക്ഷം പേരാണ് അക്കാലയളവില്‍ രാജ്യത്ത് എത്തിയത്. എക്സ്പോ 2020 ഇതിന് ഒരു കാരണമാണ്. കൊവിഡ് മഹാമാരിക്ക് മുമ്പ് 2019ല്‍ 12.08 ദശലക്ഷം പേരാണ് ദുബൈയിലെത്തിയത്. ദുബൈ വിനോദസഞ്ചാര മേഖലയുടെ ശക്തമായ തിരിച്ചുവരവാണ് ഈ വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഒരു കോടി ടൂറിസ്റ്റുകള്‍; ഇന്ത്യ മുന്നിൽ
ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തില്‍ ദുബൈയിലെത്തിയത് ഒരു കോടിയിലേറെ അന്താരാഷ്ട്ര സന്ദര്‍ശകര്‍. ഇവരില്‍ 10 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളെക്കാള്‍ മൂന്നിരട്ടി ആളുകളാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ ദുബൈ സന്ദര്‍ശിച്ചത്.
0 تعليقات