banner

ഡല്‍ഹിയിലേത് മലിനമായ ആകാശം, കേരളത്തിലേത് തെളിഞ്ഞ ആകാശം; കെജ്രിവാളിനെതിരെ ബിജെപിയുടെ 'ആകാശം' പോസ്റ്റ്

തിരുവനന്തപുരം : 
ഡല്‍ഹിയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വായു മലിനീകരണത്തിന്റെ പേരില്‍ വലിയ രാഷ്ട്രീയ പോരാണ് ബിജെപിക്കും ആംആദ്മി പാര്‍ട്ടിക്കിടയിലും നടന്നുകൊണ്ടിരിക്കുന്നത്. വായുമലിനീകരണത്തിന്റെ പേരില്‍ ആംആദ്മിയെയും കെജ്രിവാളിനെയും വിമര്‍ശിച്ചുകൊണ്ടു ശക്തമായ സോഷ്യല്‍ മീഡിയ പ്രചാരണമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതിനിടെ ബിജെപി പങ്കുവെച്ച ഒരു പോസ്റ്റാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. കേരള ബിജെപി ഘടകം കേരളത്തിന്റെ ആകാശത്തിന്റെ ചിത്രം വച്ച് കെജ്രിവാളിനെതിരെ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് കേരള ബിജെപി ഘടകത്തിന്റെ പേരില്‍ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഡല്‍ഹിയിലെ ആകാശം കേരളത്തിലെ ആകാശം എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്. ഡല്‍ഹിയിലെ സ്‌മോഗ് മൂടിയ ആകാശവും, കേരളത്തിലെ തെളിഞ്ഞ ആകാശവും കാണിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. എപ്പോഴും കേരളത്തെ മോശമായി പറയുന്ന ബിജെപി ഇപ്പോഴെന്തേ കേരളത്തെക്കുറിച്ച് നല്ലത് പറയുന്നു എന്ന് ഒരാള്‍ കമന്റിലൂടെ ചോദിക്കുന്നു. അതേസമയം, ഡല്‍ഹിയിലെ അവസ്ഥ വളരെ മോശമായി കൊണ്ടിരിക്കുകയാണ്.

വായു ഗുണനിലവാരം മോശമായതോടെ കഴിഞ്ഞ ദിവസം പ്രൈമറി സ്‌കൂളുകള്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അവധി പ്രഖ്യാപിച്ചിരുന്നു.

إرسال تعليق

0 تعليقات