banner

ഷാരോൺ രാജ് കേസിൽ വീഴ്ച വരുത്തിയ സിഐയ്ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം : ഷാരോൺ രാജ് കേസന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപണമുയർന്ന പാറശാല സിഐ ഹേമന്ത് കുമാറിനെ വിജിലൻസിലേക്ക് സ്ഥലം മാറ്റി. സിഐമാരുടെ പൊതു സ്ഥലം മാറ്റത്തിൽ ഉൾപ്പെടുത്തിയാണ് ഹേമന്ദ് കുമാറിനെതിര നടപടി സ്വീകരിച്ചിരിക്കുന്നത്.

പാറശാല പൊലീസ് കേസിൽ പ്രതികൾക്കൊപ്പം ഒത്തുകളിച്ചതായും നടപടി വേണമെന്നും ഷാരോണിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കേസന്വേഷണം അട്ടിമറിക്കുന്നതിന് പൊലീസ് കൂട്ടുനിന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു.

إرسال تعليق

0 تعليقات