കൊല്ലം : കടമ്പനാട് വിദ്യാർഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറെ രോഗിയുമായി പോകുംവഴി തടഞ്ഞ് പിടികൂടി. പോരുവഴി ഏഴാംമൈല്‍ സ്വദേശി ശ്രീരാജ്(30)നെയാണ് വൈകിട്ട് ചടയമംഗലത്തുവച്ച് ഏനാത്ത് പൊലീസ് തടഞ്ഞ് പിടികൂടിയത്. കിടപ്പുരോഗിയായ 75കാരിയെ മെഡിക്കല്‍ കോളജില്‍ കാണിച്ചു മടങ്ങും വഴിയാണ് അറസ്റ്റ്.
പിന്നീട് മറ്റൊരു ഡ്രൈവറെ വച്ച് ആംബുലന്‍സ് ഏനാത്ത് പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ഉടമയ്ക്ക് കൈമാറി. ഉടമ രോഗികളെ വീട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ആംബുലന്‍സ് തടഞ്ഞ് ഡ്രൈവറെ അറസ്റ്റ് ചെയ്തത് പ്രതിഷേധത്തിനിടയാക്കി. ഇന്നലെയാണ് കടമ്പനാട് കെആര്‍കെപിഎം സ്‌കൂളിലെ മൂന്നു കുട്ടികള്‍ക്ക് കടമ്പനാട് ജംക്ഷനില്‍വച്ച് നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്. ഇതിന്റെ വിഡിയോ പ്രചരിക്കുകയും കുട്ടികള്‍ ആശുപത്രിയില്‍ ചികില്‍സതേടി പരാതി നല്‍കുകയും ചെയ്തതോടെയാണ് അറസ്റ്റ് ഉണ്ടായത്.
0 تعليقات