banner

ലോറി ശരീരത്തിലൂടെ കയറി യുവതിക്ക് ദാരുണാന്ത്യം


പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പി.പി. റോഡിൽ ബൈക്ക് അപകടത്തിൽ വീട്ടമ്മയ്ക്ക്  ദാരുണാന്ത്യം. പനമറ്റം മാടത്താനിൽ ലേഖ ( വിജി, 44) ആണ് മരിച്ചത്. ബന്ധു പനമറ്റം അഞ്ജു ഭവനിൽ അർജുൻ  ( 22 ) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

പൊൻകുന്നത്തു നിന്നും ബൈക്കിൽ എത്തിയ അർജുനും, ലേഖയും സംസ്ഥാന പാതയിൽ  നിന്ന് പനമറ്റം റോഡിലേക്ക് തിരിയുന്ന സമയം അമിത വേഗതയിലെത്തിയ ലോറി ബൈക്കിന് പുറകിൽ തട്ടുകയായിരുന്നു. ലോറിക്കിടയിലേക്ക് വീണ ലേഖ തൽക്ഷണം മരിച്ചു.

إرسال تعليق

0 تعليقات