banner

പലിശക്കാരുടെ ഭീഷണി; യുവാവ് ആത്മഹത്യ ചെയ്തു

പാലക്കാട് : പറളിയിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. പറളി സ്വദേശി പ്രവീണിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പലിശക്കാർ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ രാത്രിയാണ് പ്രവീണിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമ്മാണ തൊഴിലാളിയായ പ്രവീൺ പലിശക്കാരിൽ നിന്ന് വായ്പ എടുത്തിരുന്നു. പ്രദേശവാസികൾ കൂടിയായ പലിശക്കാർ വീട്ടിലെത്തി പ്രവീണിനെ ഭീഷണിപ്പെടുത്താറുണ്ടെന്ന് കുടുംബാംഗങ്ങൾ പറയുന്നു. രണ്ടു ദിവസം മുൻപും ഇത്തരത്തിൽ ഭീഷണിയുണ്ടായിരുന്നു. ഇതാകാം ആത്മഹത്യക്ക് കാരണമായതെന്നാണ് വീട്ടുകാർ പറയുന്നത്.

പറളി മേഖലയിൽ പ്രാദേശിക പലിശ സംഘങ്ങൾ സജീവമാണെന്ന് പറളി പഞ്ചായത്ത് പ്രസിഡന്‍റും വ്യക്തമാക്കി.

പ്രവീണിൻ്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തനിക്ക് ഒട്ടേറെ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും തൻ്റെ മരണത്തിന് ഉത്തരവാദി താൻ തന്നെയാണെന്നുമാണ് കത്തിലുള്ളത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

إرسال تعليق

0 تعليقات