banner

തൊഴാനെത്തിയ യുവതിയുടെ മാല പൊട്ടിച്ച യുവതികൾ പിടിയില്‍

കൊച്ചി : ക്ഷേത്ര പരിസരത്തില്‍ മോഷണം നടത്തിയ യുവതികള്‍ പിടിയില്‍. എറണാകുളത്താണ് സംഭവം. രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തിയ ഭക്തയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച സംഭവത്തിലാണ് ഇരുവരും അറസ്റ്റിലായത്.

പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശീതള്‍ (26), ഗൗതമി (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപത്തുനിന്നാണ് ഇരുവരെയും എറണാകുളം സൗത്ത് പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞദിവസമാണ് രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തൊഴാനെത്തിയ ഭക്തയുടെ മാലമോഷണം പോയത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

إرسال تعليق

0 تعليقات