banner

നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പന്തളം : നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ (38) മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പോലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം നടന്നത് എന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും പോലീസ് പറയുന്നു. അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയത്.

സംഭവത്തെ കുറിച്ച് പ്രാഥമികമായ വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. പോലീസ് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ്. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം.

إرسال تعليق

0 تعليقات