banner

പതിനൊന്ന് വയസുകാരനെ കഴുത്തിൽ തോർത്ത് കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ കൊളച്ചേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ 11 വയസ്സുകാരനെ ദുരൂഹ സാഹചര്യത്തിൻ കഴുത്തിൽ തോർത്ത് കുരുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. കൊളച്ചേരി പെരുമാച്ചേരിയിലെ കടോത്ത് വളപ്പിൽ സുരേശൻ - ഷീബ ദമ്പതികളുടെ മകൻ ഭഗത് ദേവ്  (11) ആണ് മരിച്ചത്.ചെക്കിക്കുളം രാധാകൃഷ്ണ എ. യു.പി.സ്കൂൾ അഞ്ചാം തരം വിദ്യാർത്ഥിയായ ഭഗത് സ്കൂൾ വിട്ട് വന്ന ശേഷം കുളിക്കാൻ കുളിമുറിയിൽ കയറിയതായിരുന്നു. 

ഏറെ നേരം കഴിഞ്ഞിട്ടും കുട്ടി പുറത്തേക്ക് വരാത്തതിനെത്തുടർന്ന് വാതിലിൽ മുട്ടിയപ്പോൾ അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. വാതിൽ ചവുട്ടിത്തുറന്ന് അകത്ത് കയറിയവർ തോർത്ത് കഴുത്തിൽ കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടത്.ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. സഹോദരൻ പ്ലസ് ടു വിദ്യാർത്ഥിയായഗോകുൽ. മൃതദേഹം ജില്ലാ ആശുപത്രിയിൽ മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات