banner

മലയാള മാധ്യമ പ്രവര്‍ത്തകനും അധ്യാപകനുമായ കെ അജിത് അന്തരിച്ചു

കൊച്ചി : മാധ്യമ പ്രവര്‍ത്തകനും കേരള മീഡിയ അക്കാദമി ടിവി ജേണലിസം കോഴ്സ് കോര്‍ഡിനേറ്ററുമായ കെ അജിത് അന്തരിച്ചു. 56 വയസായിരുന്നു. നന്ദന്‍കോട് കെസ്റ്റന്‍ റോഡില്‍ ഗോള്‍ഡന്‍ഹട്ടില്‍ ആണ് താമസം.

എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാവിലെ എട്ടു മുതല്‍ പത്തുവരെ കാക്കനാട് മീഡിയ അക്കാദമി ക്യാമ്പസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് അക്കാദമിയുടെ തിരുവനന്തപുരത്തെ സബ് സെന്ററിലും പൊതുദര്‍ശനമുണ്ടാകും. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍.

إرسال تعليق

0 تعليقات