banner

നടൻ പൃഥ്വിരാജിൻ്റെയുൾപ്പെടെ മലയാളത്തിലെ പ്രമുഖ നിർമ്മാതാക്കളുടെ വീടുകളിൽ മിന്നൽ റെയ്ഡ്

നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നടന്‍ പൃഥ്വിരാജ് എന്നിവരുടെ അടക്കം മലയാള സിനിമ മേഖലയിലെ നടന്‍മാരുടെയും നിര്‍മാതാക്കളുടെയും വീടുകളില്‍ ഇന്‍കം ടാക്‌സിന്റെ വ്യാപക റെയ്ഡ്. കേരള തമിഴ്നാട് ടീമുകളാണ് ആന്റണിയുടെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്.

ആറ് ടാക്‌സി കാറുകളില്‍ ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ മാധ്യപ്രവര്‍ത്തകരോട് വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ലോക്കൽ പൊലീസിനെപ്പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് റെയ്ഡ് നടത്തിയത്. അതു കൊണ്ടു തന്നെ റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്ന് പൊലീസ് പറഞ്ഞു.

ഗേറ്റ് അടച്ചുപൂട്ടി പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. പരിശോധ നടക്കുമ്പോള്‍ ആന്റണി വീട്ടിലുണ്ടായിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ്, പ്രിഥ്വിരാജ് എന്നിവരുടെയും വീടുകളില്‍ രാത്രി വൈകിയും റെയ്ഡ് തുടർന്നു.

إرسال تعليق

0 تعليقات