banner

എംഎസ് ധോണിയുടെ മകൾ സിവയ്ക്ക് കൈയ്യൊപ്പിട്ട ജേഴ്‌സി സമ്മാനിച്ച് ലയണൽ മെസി

ഇന്ത്യയുടെ മുൻ നായകൻ എംഎസ് ധോണിയുടെ മകൾ സിവ ധോണിക്ക് കയ്യൊപ്പിട്ട ജഴ്സി സമ്മാനിച്ച് അർജൻ്റൈൻ ക്യാപ്റ്റൻ ലയണൽ മെസി.

പത്താം നമ്പർ ജേഴ്‌സിയില്‍ പാറാസിവ’ (സിവയ്ക്ക്) എന്ന് സ്പാനിഷിൽ എഴുതിയിട്ടുണ്ട്. സിവയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. ‘അച്ഛനെപ്പോലെ തന്നെ മകൾ’ എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്.

ലയണൽ മെസ്സി അർജന്റീനയ്ക്ക് വേണ്ടി പത്താം നമ്പർ ജേഴ്സി അണിഞ്ഞ് ഈ മാസം ആദ്യം ഖത്തറിൽ നടന്ന ലോകകപ്പ് നേടി.

إرسال تعليق

0 تعليقات