banner

ട്രെയിൻ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികപ്രദർശനം; യുവാവ് പിടിയിൽ

ട്രെയിനിൽ യുവതിക്കു നേരെ ലൈംഗികപ്രദർശനം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം വണ്ടൂർ സ്വദേശി ഷിഹാബുദ്ദീനാണ് (34) പിടിയിലായത്. ഷൊർണൂർ – നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ വച്ച് കഴിഞ്ഞ 17ന് രാത്രിയാണ് സംഭവം ഉണ്ടായത്. വണ്ടൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഇന്ന് രാവിലെയാണ് മലപ്പുറം നടുവത്ത് നിന്ന് പ്രതിയെ പിടികൂടിയത്. എറണാകുളത്ത് ജോലിയുള്ള മലപ്പുറം സ്വദേശിയായ യുവതി നിലമ്പൂർ പാസഞ്ചറിൽ വാണിയമ്പലത്തെ ബന്ധുവീട്ടിലേക്ക് പോകുന്ന സമയത്താണ് ലൈം​ഗിക പ്രദർശനം നടത്തിയത്. ഈ കോച്ചിൽ യുവതി തനിച്ചാണെന്ന് കണ്ട യുവാവ് ലൈം​ഗിക പ്രദർശനം നടത്തുകയായിരുന്നു. യുവതി അപ്പോൾ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും യുവാവ് തുടർന്നു. ഇതോടെ യുവതി സംഭവം മൊബൈലിൽ ചിത്രീകരിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഷിഹാബുദ്ദീൻ മെഡിക്കൽ റെപ്പാണ്.

إرسال تعليق

0 تعليقات