ഇന്ത്യയിൽ നിന്ന് ഷാരൂഖ് ഖാൻ മാത്രമാണ് ബ്രിട്ടീഷ് മാഗസിന്റെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഡെൻസെൽ വാഷിംഗ്‍ടൺ. ടോം ഹാങ്ക്സ് തുടങ്ങി ഹോളിവുഡ് പ്രമുഖർക്കൊപ്പമാണ് ഷാരൂഖ് ഖാനും ഉൾപ്പെട്ടിരിക്കുന്നത്. നാല് ദശകങ്ങളിലായുള്ള വിജയകരമായ അഭിനയ ജീവിതത്തിൽ ഷാരൂഖ് ഖാന് കോടിക്കണക്കിന് ആരാധകരുണ്ടെന്നും മാഗസസിനിൽ നൽകിയ പ്രൊഫൈലിൽ പറയുന്നു.
വിദ്യാഭ്യാസ മാന്തി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
ഒരു ഷാറൂഖ് ഖാൻ ‘ഫാൻ’ അല്ല ഞാൻ.
ഷാറൂഖിനേക്കാൾ ഇഷ്ടപ്പെടുന്ന അഭിനേതാക്കൾ ഉണ്ട് താനും. എന്നാൽ ഈ സമയത്ത് പ്രശസ്ത ബ്രിട്ടീഷ് മാഗസിൻ ” എമ്പയർ ” – ന്റെ പട്ടികയിൽ മികച്ച 50 അഭിനേതാക്കളിൽ ഒരാളായി ഷാറൂഖ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ ആഹ്ലാദിക്കുന്നു. അഭിനന്ദനങ്ങൾ ഷാറൂഖ് ഖാൻ ..
0 تعليقات