banner

കൊല്ലത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു; കെ.എസ്.ആർ.ടി.സി ബസിൻ്റെ മുൻഭാഗം തകർന്നു


കൊല്ലത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒന്നിലധികം പേർക്ക് പരുക്കേറ്റു. കൊല്ലം പള്ളിമുക്ക് മാടൻനടയിലാണ് ഇന്ന് പുലർച്ചെ അപകടമുണ്ടായത്. ഹൈവേയ്ക്കരികിൽ നിർത്തിയിട്ടിരുന്ന കർണ്ണാടക രെജിസ്ട്രേഷൻ ലോറിയിലേക്ക് മിനി കണ്ടെയ്‌നർ ലോറി ഇടിയ്ക്കുകയായിരുന്നു. തൊട്ടുപിന്നാലെ തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസും മിനി കണ്ടെയ്‌നർ ലോറിയ്ക്ക് പിന്നിലിടിച്ചു. ഇടിയുടെ ആഘാതങ്ങളിലായി മിനി കണ്ടെയ്‌നർ ലോറിയുടെയും കെ.എസ്.ആർ.ടി.സി ബസിൻ്റെയും മുൻഭാഗം തകർന്നിട്ടുണ്ട്. അപകടത്തിൽ  കെ എസ് ആർ ടി യാത്രക്കാർക്ക്‌ പരിക്ക് പറ്റിയതായാണ് വിവരം. ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. പോലീസും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നു.

إرسال تعليق

0 تعليقات