banner

പെട്രോള്‍ പമ്പുടമയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ബിജെപി നേതാക്കള്‍ക്കെതിരെ നടപടി

കോഴിക്കോട് : പെട്രോള്‍ പമ്പുടമയില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബിജെപി പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി. സംഭവത്തിൽ ബിജെപി പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറിയേയും വൈസ് പ്രസിഡന്‍റിനേയും സസ്പെന്‍റ് ചെയ്തു.

പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി രാഘവന്‍, വൈസ് പ്രസിഡന്‍റ് ശ്രീജിത് എന്നിവരെ അന്വേഷണ വിധേയമായാണ് സസ്പെന്‍റ് ചെയ്തത്. യോഗത്തിനിടയെുണ്ടായ കയ്യാങ്കളിയില്‍ അഞ്ച് പ്രവര്‍ത്തകരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു. എന്നാല്‍ മണ്ഡലം പ്രസിഡന്‍റിനെതിരെയും പരാതിയുയര്‍ന്നിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

ബിജെപി പ്രവർത്തകൻ പ്രജീഷിൻറെ പെട്രോൾ പമ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദമാണ് തർക്കത്തിലേക്ക് നീങ്ങിയത്. പെട്രോൾ പമ്പ് നിർമ്മാണത്തിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ ബിജെപി നേതാക്കൾ ഒരു ലക്ഷം രൂപ വാങ്ങിയെന്ന് പ്രജീഷ് പറയുന്നു. പ്രാദേശിക നേതാക്കൾ പണം വാങ്ങുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്ന് നടന്ന യോഗത്തിൽ കൈയ്യാങ്കളിയുണ്ടായത്. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് രജീഷ് ഉൾപ്പെടെയുള്ളവര്ക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു.

إرسال تعليق

0 تعليقات