അതേ സമയം, ബി ബി സി യുടെ ഇന്ത്യാ- ദ മോദി ക്വസ്റ്റിന്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ യും യൂത്ത് കോൺഗ്രസ്സും. ഇരു സംഘടനകളുടെയും ഫേസ് ബുക്ക് പേജിലാണ് തങ്ങള്‍ ഈ ഡോക്കുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഈ ഡോക്കുമെന്ററി വിവാദമായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളെടുക്കുകയും വിവിധ യു റ്റിയുബ് ചാനലുകളില്‍ നിന്ന് അത് നീക്കം ചെയ്യപ്പെടുകയുമുണ്ടായി. ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ ജെ എന്‍ യുവിലടക്കം നിരവധി ഇടങ്ങളില്‍ വിലക്ക് ലംഘിച്ച് ഡോക്കുമെന്ററിയുടെ പ്രദര്‍ശനം നടക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായാണ് സി പിഎം യുവജനസംഘടനയും കോൺഗ്രസ് യുവജനസംഘടനയും ഈ ഡോക്കുമെന്ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചത്. രണ്ട് ഭാഗങ്ങളായുള്ള ഈ ഡോക്കുമെന്ററി 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചും അതില്‍ അന്ന് ഗുജറാത്ത മുഖ്യമന്ത്രിയായിരുന്ന മോദിക്ക് ഈ കലാപത്തില്‍ ഉണ്ട് പറയപ്പെടുന്ന പങ്കിനെയും ആസ്പദമാക്കിയാണ്.
0 تعليقات