പ്രതികളെ കേന്ദ്രീകരിച്ച് എക്സൈസ് ഷാഡോ സംഘം നിരീക്ഷണം നടത്തി വരുകയായിരുന്നു. ഫാബ്രിക്കേഷൻ മേഖലയിൽ തൊഴിൽ ചെയ്യുന്ന ഇരുവരും ഇതിൻ്റെ മറവിലാണ് ലഹരി വില്പന നടത്തിവന്നതെന്ന് എക്സൈസ് വ്യക്തമാക്കി. ചാത്തന്നൂർ കൊട്ടിയം എന്നീ പ്രദേശങ്ങളിൽ ലഹരി വില്പനക്കാരെ കേന്ദ്രീകരിച്ചാണ് എക്സൈസ് ഷാഡോ സംഘം നിരീക്ഷണം നടത്തിവന്നത്.
പ്രതികളിലൊരാൾ വില്പനയ്ക്കായി എം.ഡി.എം.എ വാങ്ങുന്നതിനായി ബാഗ്ലൂരിൽ പോകുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പുലർച്ചെ മൂന്നര മണിയോടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എക്സൈസ് നിലയുറപ്പിക്കുകയായിരുന്നു. ബസിലെത്തിയ പ്രതിയെ ചാത്തന്നൂർ എക്സൈസ് ഇൻസ്പെക്ടർ എം.കൃഷ്ണ കുമാറിൻ്റെ മേൽനോട്ടത്തിൽ പ്രീവൻ്റീവ് ഓഫീസർമാരായ വിനോദ് .ആർ.ജി , സി.ഇ.ഓമാരായ വിഷ്ണു. ഒ.എസ്, വിഷ്ണു, അഖിൽ, പ്രശാന്ത് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
0 تعليقات