banner

കൊല്ലത്ത് യുവാവിനെ അയൽവാസി വീട്ടിൽ കയറി കുത്തിക്കൊന്നു; തടസ്സം നിന്ന ബന്ധുവായ 17 കാരനും ക്രൂര മർദനത്തിൽ പരുക്ക്; പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

കൊല്ലം കണ്ണനല്ലൂരിൽ യുവാവിനെ അയൽവാസി വീട്ടിൽ കയറി കുത്തിക്കൊന്നു.
ചേരിക്കോണം സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്.
പ്രതി പ്രകാശനെ പോലീസ് കസ്റ്റടിയിലെടുത്തു.
കൊല്ലപ്പെട്ടയാളിന്റെ ബന്ധുവിനും ആക്രമണത്തിൽ പരിക്കേറ്റു.

വൈകിട്ട് 3 മണിയോട് കൂടിയാണ് സന്തോഷിന്റെ ചേരിക്കോണത്തെ വീട്ടിൽ കയറി അയൽവാസിയായ പ്രകാശൻ കുത്തിക്കൊലപ്പെടുത്തിയത്.
സംഭവം നടക്കുമ്പോൾ സന്തോഷിന്റെ വീട്ടിലുണ്ടായിരുന്ന ബന്ധുവായ ശരത് എന്ന 17 വയസ്സുകാരനും പ്രകാശന്റെ ആക്രമണത്തിൽ കൈക്ക് പരിക്കേറ്റിട്ടുണ്ട്.
ശരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണ്.

കുത്തേറ്റയുടൻ സന്തോഷ്‌ അയൽവാസിയുടെ വീട്ടിലേക്ക് ഇറങ്ങി ഓടി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷിന്റെ നാട്ടുകാർ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതിയായ പ്രകാശനെ നാട്ടുകാർ പിടികൂടി കണ്ണനല്ലൂർ പോലീസിന് കൈമാറി. കൊല്ലപ്പെട്ട സന്തോഷിനോട് പ്രതിക്കുള്ള പൂർവ്വ വൈരാഗ്യമാണ് 
കൊലയുടെ കാരണമെന്ന് പോലീസ് അറിയിച്ചു.

إرسال تعليق

0 تعليقات