അടൂർ റസ്റ്റ് ഹൗസ് മർദനക്കേസ് പ്രതികളെ പിടികൂടാൻ കൊല്ലം പടപ്പക്കരയിലെത്തിയ പോലീസിനെ പ്രതികളായവർ ആക്രമിക്കാനൊരുങ്ങിയതിനെ തുടർന്ന് പ്രതികൾക്ക് നേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു.
കൊച്ചി ഇൻഫോ പാർക്ക് സിഐ വിപിൻ ദാസ് പ്രതികൾക്കെതിരെ തൻ്റെ സർവ്വീസ് പിസ്റ്റൾ ഉപയോഗിച്ച് നാല് റൗണ്ട് വെടിയുതിർത്തു. അടുത്തുള്ള പോലീസ് സ്റ്റേഷനായ കുണ്ടറ പൊലീസിൽ അറിയിക്കാതെയാണ് കൊച്ചിയിൽ നിന്നുള്ള സംഘം നീക്കം നടത്തിയത്.
പ്രതികളായ ആന്റണി ദാസും ലിയോ പ്ലാസിഡും ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് കുണ്ടറ പൊലീസും പ്രതികരിച്ചു.
0 تعليقات