കണ്ണനല്ലൂർ : ആർ എസ് പി കൊല്ലം ജില്ലാ കമ്മിറ്റി അംഗവും തൃക്കോവിൽവട്ടം ലോക്കൽ സെക്രട്ടറിയുമായ കെ. ശാന്തകുമാർ(47) അന്തരിച്ചു.
കശുവണ്ടി തൊഴിലാളി മേഖലയിലും, തൊഴിലുറപ്പു തൊഴിലാളി യൂണിയന്റെയും പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
കണ്ണനല്ലൂർ ചേരിക്കോണം പ്രദേശത്തെ സാംസ്‌കാരിക കൂട്ടായ്മകളിലും പൊതു ആവശ്യങ്ങളിലും മുൻ നിരയിൽ ഉണ്ടായിരുന്ന ശാന്തകുമാറിന്റെ ആകസ്മിക വേർപാട് നാടിനെ ആകെ ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്.
വടക്കേ മുക്ക് കശുവണ്ടി ഫാക്ടറിയിൽ പൊതു ദർശനതിന് ശേഷം മൃതദേഹം കുടുംബവീട്ടിൽ വൈകിട്ട് 5ന് സംസ്കരിക്കും
0 تعليقات