banner

കൊല്ലത്ത് സ്വകാര്യ ബസില്‍ നിന്നും വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം : കൊല്ലത്ത് സ്വകാര്യ ബസില്‍ നിന്നും വീണ വീട്ടമ്മയ്ക്ക് ദരുണാന്ത്യം. മലയോര ഹൈവേ ഏരൂര്‍ പത്തടിയില്‍ ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. പത്തടി സനൂജാ മൻസിലിൽ 54 കാരിയായ ഷെഹനാബത്താണ് മരിച്ചത്. പുനലൂർ - കുളത്തുപ്പുഴ റൂട്ടിൽ സർവ്വീസ് നടത്തുന്ന എ.ജെ.റ്റി എന്ന സ്വകാര്യ ബസിൽ നിന്നാണ് അപകടം സംഭവിച്ചത്. ഏരൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

പത്തടിയിലെ സ്റ്റോപ്പിൽ ഇറങ്ങുന്നതിനെടെയാണ് ഷെഹനാബത്ത് താഴേക്ക് വീണത്. വീഴ്ചയിൽ തലയ്ക്ക് ഗുരുത പരിക്കേറ്റ ഇവരെ സമീപത്ത് പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഏരൂർ പോലീസ് സംഘം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബസ് നിർത്തുന്നതിന് മുൻപേ ഇറങ്ങാൻ ശ്രമിച്ചതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു.

إرسال تعليق

0 تعليقات